കൊച്ചി : ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയിൽ വൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ഇടക്കൊച്ചി സെല്ലോറൻസ് ഇടവക ദേവാലയ അങ്കണത്തിൽ ഇടവക വികാരി ഫാ. വർഗീസ് ചെറുതിയിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് കൂടിയ യോഗത്തിൽ വൈഡ്സ് ഇടകൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജെഫിൻ ദാസ് കട്ടിക്കാട് വൃക്ഷത്തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഇടവക വികാരി ഫാ.വർഗീസ് ചെറുതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഹവികാരി ജോസ് മോൻ പള്ളിപ്പറമ്പിൽ, ഡിവിഷൻ കൗൺസിലർ ലസിത പീറ്റർ ,വൈഡ്സ് പ്രസിഡൻറ് ലൗലി ക്ലമൻ്റ് എന്നിവർ പ്രസംഗിച്ചു.
Trending
- പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ
- പരിസ്ഥിതി ദിനാഘോഷവും പഠനോപകരണ വിതരണവും
- മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സൈക്കിൾ സമ്മാനം
- കേരള ലാറ്റിൻ കത്തോലിക് വുമൺ അസോസിയേഷൻ സ്ഥാപകദിനവും ആനി മസ്ക്രീൻ അനുസ്മരണ പൊതുസമ്മേളനവും സംഘടിപ്പിച്ചു.
- കിഡ്സിന്റെ നേതൃത്വത്തിൽ തൊഴിലാളി ഫോറങ്ങൾ രൂപീകരിച്ചു
- വിശ്വാസ പരിശീലന കമ്മീഷന്റെനേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
- പരിസ്ഥിതി സംരക്ഷണത്തിൻ്റെ വക്താകളാവുക – ഡോ അലക്സ് വടക്കുംതല
- പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി കെ. സി. വൈ. എം കൊച്ചി രൂപത

