കൊച്ചി: കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെയും
ജെറമിയ പാലിയേറ്റീവ് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറഞ്ഞ ചെലവിൽ രക്ത പരിശോധന കേന്ദ്രം ആരംഭിച്ചു.

കെ എൽ സി എ അസി. ഡയറക്ടർ ഫാ. മിഥുൻ പോൾളിനെ പരിശോധിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചു. 22 പേർ ആദ്യ ദിനം പരിശോധനയ്ക്കെത്തി.
എല്ലാ വ്യഴാഴ്ചയും രാവിലെ 7.30 മുതൽ 8.30 വരെയാണ് പ്രവർത്തന സമയം.
ഡെൽസി ആന്റണി, ജാൻസി ബെന്നി, ലൈജു കളരിക്കൽ, ഷിജു വാര്യത്ത്, വിനു എ വി, അനിൽ കളരിക്കൽ, സൈമൺ അട്ടിപ്പേറ്റി, ജോൺസൺ തിയ്യാടി എന്നിവർ നേത്യത്വം നല്കി.

