മാനാഞ്ചേരിക്കുന്ന്: പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് ആത്മീയ ചൈതന്യത്തോടെ തുടക്കം കുറിച്ചുകൊണ്ട് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ആദ്യക്ഷരം എഴുത്തും പഠനോപകരണ വെഞ്ചിരിപ്പും നടന്നു. സെന്റ് പോൾസ് വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിലാണ് നടത്തിയത്.
കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ, പേനകൾ തുടങ്ങിയ പഠനോപകരണങ്ങൾ പ്രത്യേക പ്രാർത്ഥനയോടെ വെഞ്ചിരിച്ചു നൽകി.

