നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ.
ഇടവകയിലെ 8 കുഞ്ഞുങ്ങൾക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദ്യാക്ഷരം പകർന്ന് നല്കി. കുഞ്ഞുങ്ങൾക്ക് മധുരവും ചിത്രരചന പുസ്തകവും ഉപഹാരം നല്കി.
സിസ്റ്റർ ശാന്തി, ഉപദേശി ജഡ്സൻ മനോഹരൻ, വിദ്യാഭ്യാസ ശ്രുശ്രൂഷ സെക്രട്ടറി ആർ.എഫ്. ആദർശ് രാജ് എന്നിവർ നേതൃത്വം നല്കി..

