ബെയ്റൂത്ത്: ലെബനനിലുണ്ടായ സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്ത് നാളിതുവരെ 200 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ഐക്യരാഷ്ട്രസഭാസംഘടന. 806 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെയ് 14 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പറയുന്നു
ഏപ്രിൽ 17-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലെബനന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കടുത്ത സംഘർഷത്തിനാണ് അവ കാരണമാകുന്നതെന്നും ,സ്കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്വാർഡ് ബീഗ്ബെഡർ പറഞ്ഞു.
ലെബനനിലെ കുട്ടികളുടെ മാനസികാരോഗ്യത്തിനും, ശാരീരിക, സാമൂഹിക വളർച്ചയ്ക്കും വേണ്ടിയുള്ള സേവനങ്ങൾ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും, എന്നാൽ നിലവിൽ ലഭ്യമായ സാധനസാമഗ്രികളും സൗകര്യങ്ങളും മതിയാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കാനും, നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം തുടരാനും വേണ്ട നടപടികൾ വേണമെന്ന് പ്രസ്താവനയിലൂടെ സംഘടന ആവശ്യപ്പെട്ടു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

