കൊച്ചി : തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനു തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വലുങ്കൽ അഭിപ്രായപ്പെട്ടു.കേരള ലേബർ മൂവ്മെൻറ് വരാപ്പുഴ അതിരൂപത വാർഷിക ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിന് കേരള ലേബർ മൂവ്മെൻറ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സർക്കാരിൻ്റെ ക്ഷേമ സഹായ പദ്ധതികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ തൊഴിലാളികൾ തയ്യാറാകണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന
വാർഷിക ജനറൽ കൗൺസിൽ യോഗത്തിന് കെഎൽഎം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സജിഫ്രാൻസിസ് മനയിൽ അധ്യക്ഷതവഹിച്ചു. കെ എൽ എം ഡയറക്ടർ ഫാ സുനിൽ മുടവശ്ശേരി ആമുഖ പ്രസംഗം നടത്തി, ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, രാജീവ് പാട്രിക്, ജോൺസൺ PJ , ജോസഫ് TG, അഡ്വ. ഡീന ജോസഫ്, ബെയ്സിൽ മുക്കത്ത്, ജോസി അറക്കൽ സംസാരിച്ചു.
സുരക്ഷ, ശക്തീകരണം, സമഗ്ര വികസനം എന്നതാണ്
കെഎൽഎം പുതിയ പ്രവർത്തന വർഷത്തെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

