തിരുവനന്തപുരം: കേരള റീജൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (KRLCBC) മീഡിയ കമ്മീഷൻ്റെ പുതിയ സെക്രട്ടറിയായി നെയ്യാറ്റിൻകര രൂപതാംഗം റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്കിനെ കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിയമിച്ചു.

കോഴിക്കോട് രൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സൈമൺ പീറ്ററാണ് കെ ആർഎൽസിബിസി മീഡിയ കമ്മീഷന്റെ പുതിയ അസോസിയേറ്റ് സെക്രട്ടറി. മീഡിയ കമ്മീഷൻ സെക്രട്ടറിയും ജീവനാദം മാനേജിംഗ് എഡിറ്ററുമായി സേവനം ചെയ്തിരുന്ന ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ജീവനാദത്തിന്റെ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ


