കോഴിക്കോട് : കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് അതിരൂപതയുടെ പാസ്റ്റർ സെന്ററായ കോഴിക്കോട് നവജ്യോതീസ് റീന്യൂവൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ചുമതലയേറ്റു. KLCWA സംസ്ഥാന പ്രസിഡന്റായി ശ്രീമതി റാണി പ്രദീപ് , KLCWA സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീമതി ജാക്വലിൻ ജോബ് , KLCWA സംസ്ഥാന ട്രഷറർ ആയി ശ്രീമതി വിനു ഗിൽബർട്ട് എന്നിവർ ചുമതലയേറ്റു.
KLCWA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി മെറ്റിൽഡാ മൈക്കിൾ റിപ്പോർട്ട് ബുക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട KLCWA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ജാക്വലിൻ ജോബിന് കൈമാറി. KLCWA മുൻ സംസ്ഥാന ട്രഷറർ ശ്രീമതി റാണി പ്രദീപ് ക്യാഷ് ബുക്ക് , ചെക്ക് ബുക്ക് , കണക്കുകൾ എന്നിവ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ട്രഷറർ ശ്രീമതി വിനു ഗിൽബർട്ടിനു കൈമാറി. ചടങ്ങിൽ KLCWA സംസ്ഥാന അദ്ധ്യാത്മിക ഉപദേഷ്ടാവ് റവ ഫാ പോൾ A J മുഖ്യഅതിഥി ആയിരുന്നു. KLCWA സംസ്ഥാന അനിമേറ്റർ റവ സിസ്റ്റർ നിരഞ്ജന സന്നിഹിതയായിരുന്നു.*
