Browsing: New elected members

കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് അതിരൂപതയുടെ പാസ്റ്റർ സെന്ററായ കോഴിക്കോട് നവജ്യോതീസ് റീന്യൂവൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ചുമതലയേറ്റു. KLCWA സംസ്ഥാന പ്രസിഡന്റായി ശ്രീമതി റാണി പ്രദീപ്‌ , KLCWA സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീമതി ജാക്വലിൻ ജോബ് , KLCWA സംസ്ഥാന ട്രഷറർ ആയി ശ്രീമതി വിനു ഗിൽബർട്ട് എന്നിവർ ചുമതലയേറ്റു.