കൊച്ചി : കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് പെസഹാ വ്യാഴാഴ്ച്ച അഗതികൾക്ക് പെസഹാ അപ്പവും പാലും പങ്കുവെച്ചു. പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലന ആൽബി എ. എസ്. എ , യുവജനങ്ങളെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ തത്പരരാക്കേണ്ടത് ഇന്നിൻ്റെ ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കെ.സി. വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് എം.എക്സ് ജൂഡ്സൺ, അഗാപ്പെ കോർഡിനേറ്റർമാരായ അക്ഷയ മരിയ ഷിജി, ആൽവിൻ ജോസഫ്, സെക്രട്ടറി ഇൻ ചാർജ് ഡയസ് ആന്റണി, ക്ലിൻ്റൺ ജോസഫ് എന്നിവർ നേതൃത്വം നൽകി. സിസ്റ്റർ മേരി എ. എസ്. എ, പള്ളുരുത്തി പോലിസ് സ്റ്റേഷൻ എസ്. ഐ. അരുൺ എസ്., കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, സെക്രട്ടറി സനൂപ് ദാസ്, അരുൺ പീറ്റർ, ഗോഡ്വിൻ സേവ്യർ, സാൽവിനോ എന്നിവർ സന്നിഹിതരായിരുന്നു.

