കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക വൃക്ക ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സൗജന്യ വൃക്ക രോഗ പരിശോധനയും സംഘടിപ്പിച്ചു. ദിനാചരണം എറണാകുളം ആശിർഭവൻ ഡയറക്ടർ റവ. ഡോ. വിൻസെന്റ് വാര്യത്ത് ഉദ്ഘാടനം നിർവഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ കിഡ്നി ദിന ബോധവൽക്കരണ സന്ദേശം നൽകി.
ഡയാലിസിസ് ഡിപ്പാർട്മെന്റും ഫാം ഡി. വിദ്യാർത്ഥികളും ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. ഡോ. പുന്നൂസ് തോമസ് പുതുവീട്ടിൽ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജോർജ് സെക്വീര, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. സോനു അംബ്രോസ്, ഫാ. സെബി വിക്ടർ, വെൽഫെയർ ഓഫീസർ ഫാ. ആന്റണി റാഫേൽ, ഡോക്ടർമാർ, സ്റ്റാഫംഗങ്ങൾ, ഡയാലിസിസ് രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ,പരിസരവാസികൾ എന്നിവർ പങ്കെടുത്തു.

