കൊല്ലം: പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. ജോസ് പുത്തൻവീട് അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനുമായിരുന്ന അദ്ദേഹം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.
വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വലിയ പ്രാധാന്യം നൽകിയ അധ്യാപകനായിരുന്നു ഡോ. ജോസ് പുത്തൻവീട്. ലാളിത്യവും ആത്മീയതയും ചേർന്ന ജീവിതശൈലി കൊണ്ട് സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹവും ആദരവും നേടിയിരുന്നു. മനശാസ്ത്ര പഠനരംഗത്തും ആത്മീയ സേവനരംഗത്തും, ഏറെ പ്രത്തേകിച്ച് അധിതി തൊഴിലാളികളുടെ ഇടയിൽ 1985 മുതൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ചരിത്രകാരൻ എന്ന നിയിലുള്ള സംഭവനയും ശ്രദ്ദേയമാണ്, അദ്ദേഹത്തിന്റെ നിര്യാണം വിദ്യാഭ്യാസ-ആത്മീയ ചരിത്രരജന, തൊഴിൽമേഖലകൾക്ക് വലിയ നഷ്ടമായി

