പാലാരിവട്ടം: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് പാലാരിവട്ടം st ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വനിതാ സംഘടനയായ KLCWA പതിനൊന്നാമത് വാർഷികാഘോഷം നടത്തി. ഇടവക KLCWA അംഗം കൂടിയായ കൊച്ചിൻ കോർപറേഷൻ മേയർ Adv. V K മിനിമോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡന്റ് പ്രൊഫ്. Dr. ബീന പി ജെ അധ്യക്ഷത വഹിച്ചു.
ഇടവക സഹ വികാരി ഫാ. ആന്റണി ഷൈജു അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് KLCWA വനിതാ സംരംഭമായ ” ഐറിസ് ” സോപ്പ് നിർമ്മാണ യൂണിറ്റ് ഉത്ഘാടനം മേയർ നിർവഹിച്ചു. ഇടവക അംഗങ്ങളായ മേയറേയും ഡിവിഷൻ കൗൺസിലർമാരായ ശ്രീമതി മോളി ചാർലി, ശ്രീമതി ഗെർളി റോബർട്ട് എന്നിവരെ ഹൗസ് ചാലഞ്ച് കോർഡിനേറ്റർ Sr. ലിസി ചക്കാലക്കൽ ആദരിച്ചു. KLCWA പാലാരിവട്ടം യൂണിറ്റ് വൈസ് പ്രസിഡന്റ്റുമാരായ ശ്രീമതി ഷാലി ജോൺസൻ, ശ്രീമതി ലാലി ബാബു, ജന.സെക്രട്ടറി ശ്രീമതി മേരി ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ട്രെഷർ ശ്രീമതി ജിജിറോസ് ജെയ്സൺ, ജോ സെക്രട്ടറി ശ്രീമതി വിൻസി നവീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി ഷിബി പോൾ, ശ്രീമതി ഷിമി ബിജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

