ലോഡ്വാർ: കെനിയയുടെ ജനാധിപത്യ പ്രക്രിയകളിൽ ഉത്തരവാദിത്തത്തോടെ സജീവമായി പങ്കുചേരാൻ കെനിയയിലെ കിറ്റാലെ, ലോഡ്വാർ കത്തോലിക്കാ രൂപതകളിലെ ബിഷപ്പുമാർ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു. മാർച്ച് 6 വെള്ളിയാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയിൽ, കിറ്റാലെയിലെ ബിഷപ്പായ ഹെൻറി ജുമ ഒഡോണ്യയും, ലോഡ്വാറിലെ ജോൺ എംബിൻഡയും ജനാധിപത്യ പ്രക്രിയകളിൽ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും തിരഞ്ഞെടുപ്പ് സ്ഥാനങ്ങൾ തേടാനും അവരെ പ്രേരിപ്പിച്ചു.
“നിങ്ങളുടെ ശബ്ദം പ്രധാനമാണ്. നിങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്,” കെനിയൻ കത്തോലിക്കാ സഭാ നേതാക്കൾ ലോഡ്വാർ കത്തോലിക്കാ രൂപത ഓൾ സെയിന്റ്സ് കൈനുക് ഇടവകയിൽ സംഘടിപ്പിച്ച അതിർത്തി കടന്നുള്ള സമാധാന ദിവ്യബലിയിൽ യുവാക്കളോട് പ്രസ്താവനയിൽ പറഞ്ഞു. “നിങ്ങളുടെ ഭാവി അപകടത്തിലാണ്. 2027 ലെ പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും ജനാധിപത്യ പ്രക്രിയയിൽ സജീവമായും ഉത്തരവാദിത്തത്തോടെയും പങ്കെടുക്കാനും ഞങ്ങൾ നിങ്ങളോട് ശക്തമായി അഭ്യർത്ഥിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

