കോട്ടപ്പുറം: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻറെ പതിമൂന്നാമത് സംസ്ഥാന ജനറൽ കൗൺസിൽ മാർച്ച് 13, 14 തിയതികളിൽ കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ വികാസ് ആനിമേഷൻ സെൻ്ററിൽ നടത്തും. വനിതാ മുന്നേറ്റം നീതിക്കും വികസനത്തിനും എന്നതാണ് മുഖ്യവിഷയം കെആർഎൽസിബിസി കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് മുഖ്യാതിഥി. KLCWA സംസ്ഥാന പ്രസിഡൻറ് അധ്യക്ഷത വഹിക്കും. ആലുവ സെൻ സേവിയേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് പ്രഭാഷണം നടത്തും. കോട്ടപ്പുറം രൂപതാമെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹ സന്ദേശം നൽകും, KLCWAഡയറക്ടർ ഫാ. എം ജെ പോൾ, ആനിമേറ്റർ സിസ്റ്റർ നിരഞ്ജന സി.എസ്.എസ്.ടി. , സെക്രട്ടറി മെറ്റിൽഡ മൈക്കിൾ ട്രഷറർ റാണി പ്രദീപ് , വൈസ് പ്രസിഡൻ്റുമാരായ ഡോ ഗ്ലാഡിസ് തമ്പി,വത്സല ജോയ് എന്നിവർ സംസാരിക്കും .
കെ. ആർ. എൽ.സി.സി . ജനറൽ സെക്രട്ടറി റവ.ഡോ. ജിജു ജോർജ് അറക്കത്തറ, ലത്തീൻ സമുദായ വക്താവ് ശ്രീ ജോസഫ് ജൂഡ്, സംസ്ഥാന ലെയറ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. സംസ്ഥാന ജനറൽ കൗൺസിലിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തുന്നതാണ്.

