വത്തിക്കാൻ : റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പ്രസിഡൻ്റ് മിറിയം സ്പിറ്റെറി ഡെബോനോയെ, മാർച്ചു മാസം രണ്ടാം തീയതി, തിങ്കളാഴ്ച്ച ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡൻ്റ് മിറിയം സ്പിറ്റെറി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറും ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചകൾ സൗഹാർദ്ദപരമായിരുന്നുവെന്നും, നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ചും പശ്ചിമേഷ്യ, ഉക്രൈൻ രാജ്യങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട്, അഭിപ്രായങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും എടുത്തു പറഞ്ഞു.
സഭയും രാഷ്ട്രവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെയും വിവിധ സന്ദർഭങ്ങളിൽ അവ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയും ഇരുകൂട്ടരും ചൂണ്ടിക്കാണിച്ചു. കൂടാതെ, കുടിയേറ്റം, ജനസംഖ്യാ സ്ഥിതി എന്നിവയുൾപ്പെടെ പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു
