വരാപ്പുഴ : അസംഘടിതരായ തൊഴിലാളികളോടുള്ള കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിളക്കമാർന്ന മുഖമായ കേരള ലേബർ മൂവ്മെന്റ്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപതയ്ക്ക് നിയുക്ത ഡയറക്ടർ ആയി റവ. ഫാ സുനിൽ മുടവശ്ശേരി അച്ചനെ നിയോഗിച്ചു .
സ്വീകരണ യോഗം 30.01.2026 വെള്ളിയാഴ്ച്ച വൈകീട്ട് 4 ന് എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ (Esss, kacheripady ) നടന്നു. യോഗം മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ ആൻ്റണി സിജൻ മണുവേലിപറമ്പിൽ, ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്ക പറമ്പിൽ, ജോസഫ് TG തുടങ്ങിയവർ സംസാരിച്ചു

