കണ്ണൂർ: KRLCBC(Kerala Region Latin Catholic Bishops Council) വിശ്വാസ പരിശീലന കമ്മീഷൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷം പ്രത്യേകമായി ആചരിക്കുന്നതിന് പ്രഖ്യാപനം നടത്തി.
കെ ആർ എൽ സി ബി സി വിശ്വാസ പരിശീല കമ്മീഷന്റെ, രൂപത ഡയറക്ടർമാരുടെയും കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗം കണ്ണൂർ രൂപതയിൽ കൈറോസ് ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ടു. കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല, സഹായമെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി, സിസിബിഐ യുടെ വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ വിജയ് മച്ചാഡോ, സാന്റോ കാത്തലിക് മിഷൻ സ്ഥാപകൻ ശ്രീ ജോൺ ജോഫിൻ(കാനഡ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
2026-2027 വിശ്വാസ പരിശീലന വർഷം വി ഫ്രാൻസിസ് അസീസിയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ട് ആപ്ത വാക്യമായി “സൃഷ്ടിയെ സ്നേഹിക്കാം, സ്രഷ്ടാവിനെ സ്തുതിക്കാം” എന്ന വാക്യം അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് പ്രകാശനം നിർവഹിച്ചു.
“Womb to Tomb” Faith Formation, World Childrens day, Synadal method of Activity എന്നീ വിഷയങ്ങളെ കുറിച്ച് റെവ ഫാ വിജയ് മച്ചാഡോ അച്ചൻ സി സി ബി ഐ യുടെ പ്രേത്യക അറിയിപ്പ് ആയി പങ്കുവച്ചു.
കൊറോണ കാലത്ത് ദേവാലയത്തിൽ പോകാൻ കഴിയാതെ വന്നപ്പോൾ ഓൺലൈൻ ആയി കുടുംബത്തോടൊപ്പം ജപമാല ചൊല്ലി പ്രാർഥിച്ചു തുടങ്ങിയ ഒരു മിഷൻ ഇന്ന് ലോകത്തിലെ 12 ഓളം ഭാഷകളിൽ ജപമാലയും പ്രാർത്ഥനകളും ദിവ്യബലിയും പങ്കുവച്ചുകൊണ്ട് മുന്നോട്ടുപോകുന്നു, ഇപ്പോൾ കൂടുതലായി കുട്ടികളുടെ വിശ്വാസ പരിശീലനം ഡിജിറ്റൽ മാർഗത്തിലൂടെ പങ്കുവയ്ക്കുക എന്ന ദൗത്യവുമായി വിവിധ രാജ്യങ്ങളിലെ മെത്രാൻമാർ, വൈദികർ വിശ്വാസികളായ അൽമയർ,യുവജനങ്ങൾ എന്നിവരുടെ പിൻബലത്തോടെ സഹകരണത്തോടെ പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്താലും നയിക്കപ്പെടുന്ന സാന്റോ കാത്തലിക് മിഷനെ കുറിച്ച് ശ്രീ ജോൺ ജോഫിൻ പങ്കുവച്ചു.

