തിരുവനന്തപുരം: എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാ സമ്മർദം കുറയ്ക്കാൻ ‘WE-HELP’ സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആശങ്കകളും സംശയങ്ങളും ചിന്തകളും പങ്കുവെക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം 1800-425-2844. ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

