തലശേരി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തക ർക്കുന്ന നിലപാടുകൾ തിരുത്ത ണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻ ജോസ്മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ം സംസ്ഥാന വാർഷിക സെനറ്റ്, സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്ന് അദ്ദേഹം അഭി പ്രായപ്പെട്ടു.
തലശേരി ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സഭയും സമൂഹവും നേരിടുന്ന സമകാലീന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കെസിവൈഎം നേതാക്കൾ സെനറ്റിൽ പങ്കെടുത്തു. യുവജന കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിൽ സംസാരിച്ചു.
കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള കെസിവൈഎം നേതാക്കള്‍ സെനറ്റില്‍ പങ്കെടുത്തു. ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയപരമായ നിലപാടുകള്‍ തിരുത്തണമെന്നും സെനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഭയുടെയും യുവജനങ്ങളുടെയും സാമൂഹിക താല്പര്യങ്ങള് മുന്‍നിര്‍ത്തി ഗൗരവകരമായ ചര്‍ച്ചകളാണ് സെനറ്റില്‍ നടന്നത്. വിദ്യാഭ്യാസം, തൊഴില്‍, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് പ്രസിഡന്റ് എബിൻ കണിവയലിൽനിന്ന് ഏറ്റുവാ ങ്ങി. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികൾ: ഷിബിൻ ഷാജി (മാവേലിക്കര രൂപത)-പ്രസിഡന്റ്, കാസി പൂപ്പന (കൊച്ചി രൂപത)- ജനറൽ സെ ക്രട്ടറി, ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടു ക്കി രൂപത)- വൈസ് പ്രസിഡ ൻമാർ, ജോയൽ ജോൺ (ച ങ്ങനാശേരി അതിരൂപത), സഞ്ജു ജേക്കബ് (പാലാ രൂപത), ധന്യ മോഹൻരാജ് (വിജയപുരം രൂപത), പിൻസി പീറ്റർ (മുവാറ്റുപുഴ രൂപത)- സെക്രട്ടറിമാ ർ, ജെൻസൻ ആൽബി (കോട്ടപ്പുറം രൂപത)- (ട്രഷറർ)

