കോട്ടപ്പുറം: ക്രൈ സ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നടപടി അത്യന്തം പ്രതിഷേധാർഹവും ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ മുറിവേൽപിക്കുന്നതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസ ചിഹ്നങ്ങളെയും മതപരമായ പ്രതീകങ്ങളെയും അപമാനിക്കുന്ന ഇത്തരം സമീപനങ്ങൾ മാധ്യമധർമ്മത്തിന് നിരക്കുന്നതെല്ലന്നും പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു കത്തീഡ്രൽ ഇടവക വികാരി റവ.ഫാ ഡെമനിക് പിൻഹീറോ സംസാരിച്ചു
കത്തീഡ്രൽ ഇടവക കെ എൽ സി എ പ്രസിഡണ്ട് അനീഷ് റാഫേൽ പള്ളിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ മുഖ്യ ത്ഥിതിയായിരുന്നു സഹവികാരി ടോണി കുന്നത്തൂർ ,രൂപത കെ എൽ സി എ, ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, രൂപത കെ എൽ സി ഡബ്ല്യൂ എ ജന. സെക്രട്ടറി ഷൈബി ജോസഫ് , കോട്ടപ്പുറം സെൻ്റ് ആൻസ് . മദർ സുപ്പീരിയർ സി. സ്റ്റൈയിൻ , ജോൺസൺ മംഗലത്ത്, മേഴ്സി ജോസ് , ബിന്ദു ജോസഫ്,സാലി ഫ്രാൻസിസ്കെ സി വൈ എം ഭാരവാഹികളായ ആഷ്ന ഫ്രാൻസിസ്, സാന്ദ്രാ ജോൺസൺ എന്നിവർ പ്രതിഷേധാഗ്നി അഭിസംബോധന ചെയ്തു സംസാരിച്ചു

