കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ഹോം ഡേ ആഘോഷത്തോടനുബന്ധിച്ച് വിപുലീകരിച്ച അത്യാധുനിക റോബോട്ടിക് പാർക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. 233 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കും. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ റോബോട്ടിക്ക് പാർക്കിംഗ്, സൗത്ത് ഇന്ത്യൻ ബാങ്ക് സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ലൂർദ് ആശുപത്രിയിൽ നടപ്പിലാക്കുന്ന സോളാർ വാട്ടർ ഹീറ്റർ പദ്ധതി, ഓട്ടോമാറ്റിക് ക്ലീനിംഗ് മെഷീൻ എന്നിവയുടെ ആശിർവാദകർമ്മം നിർവ്വഹിച്ചു.
എറണാകുളം വെസ്റ്റ് ട്രാഫിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. മുഹമ്മദ് നിസാർ റോബോട്ടിക് പാർക്കിംഗ് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻ്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ശ്രീമതി ടൈനു ഈഡൻ അമ്പാട്ട് ഓട്ടോമാറ്റിക് ക്ലീനിംഗ് മെഷീനും സോളാർ വാട്ടർ ഹീറ്ററും ലൂർദ് ആശുപത്രിക്ക് കൈമാറി. വൈദീകർ , കന്യാസ്ത്രീകൾ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.ലൂർദ് ആശുപത്രിയിൽ നടപ്പിലാക്കുന്ന റോബോട്ടിക് പാർക്കിംഗ് സംവിധാനം എറണാകുളം ജില്ലയിലെ ആശുപത്രികളിൽ ഏറ്റവും വലുതാണെന്നും സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് നടപ്പിലാക്കുന്ന സോളാർ വാട്ടർ ഹീറ്റർ പദ്ധതി ആശുപത്രിയുടെ ഗ്രീൻ ഇനിഷ്യേറ്റീവിന്റെ തുടർച്ചയാണെന്നും ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.

