എറണാകുളം: ചരിത്രവസ്തുതകള്‍ ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്‍ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അത്യപൂര്‍വമായ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്‍വികരില്‍ നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവദാസന് ആര്‍ച്ച്ബിഷപ് ബെന്‍സിഗറും വരാപ്പുഴ അതിരൂപതയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും, 1890 ഒക്ടോബറില്‍ ബോംബെയില്‍ നിന്നും കൊച്ചിയില്‍ കപ്പലിറങ്ങിയ അദ്ദേഹം കൊല്ലത്തേക്കു പോകുന്നതു വരെ വരാപ്പുഴ അതിരൂപതയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.
മണ്മറഞ്ഞുപോയ 23 ലത്തീന്‍ ചരിത്രകാരന്മാരുടെയും സമുദായ പ്രവര്‍ത്തകരുടെയും സ്മരണയ്ക്കു വേണ്ടി കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് സംഘടിപ്പിച്ച ചരിത്രഭൂഷണ്‍, ചരിത്രപ്രഭ, ചരിത്രബോധി അവാര്ഡുവിതരണ സമ്മേളനവും, ‘ദൈവദാസന് ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ തിരുവിതാംകൂറിലെ പ്രേഷിത താരകം’ ഗ്രന്ഥപ്രകാശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രബോധം വളര്‍ത്തുവാന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, പഠനക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക, വായനയുടെ പ്രചാരണാര്‍ഥം ബുക്ക് ക്ലബ് ആരംഭിക്കുക, എഴുത്തുകാരുടെ കൂടിവരവ് സംഘടിപ്പിക്കുക, സഭാ-സമുദായപരമായി പത്രമാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുക തുടങ്ങി കെഎല്‍സിഎച്ച്എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര സഭ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുന്നതിന് ആരംഭം കുറിച്ച ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ കാലത്തിന്റെ കര്‍മയോഗിയാണെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കണ്ണൂര്‍ രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല അഭിപായപ്പെട്ടു. കെഎല്‍സിഎച്ച്എ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് എക്സ് എം പി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കാര്‍മല്‍ ആശ്രമം സുപ്പീരിയര്‍ റവ. ഡോ. കുര്യന് ആലുങ്കല്‍ പുസ്തകം ഏറ്റുവാങ്ങി. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന് ചെയര്മാന് സ്ഥാനത്തു നിന്നും വിരമിച്ച ഡോ.അലക്സ് വടക്കുംതലയെ സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. സഭ-സമൂഹ ചരിത്രം പറയുക, എഴുതുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകം പ്രസിദ്ധീകരിക്കുക തുടങ്ങവയില് മികവുതെളിയിച്ച 23 പേരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷണ്‍ അവാര്‍ഡും (25,000 രൂപയും പ്രശസ്തിപത്രവും), ജോര്‍ജ് ജെക്കോബി, ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി, പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, വില്‍ഫ്രഡ് പുല്ലുവിള, മോണ്‍. ഫെര്‍ഡിനന്‍ഡ് കായാവില്‍, റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഫാ. റൊമാന്‍സ് ആന്റണി, പീറ്റര്‍ കുരിശിങ്കല്‍, പി. ദേവദാസ്, ഫാ. ജോര്‍ജ് അറയ്ക്കല്‍, സ്റ്റാന്‍ലി പാട്രിക്, സിസ്റ്റര്‍ ഡോ.സൂസി കിണറ്റിങ്കല്‍, എഫ്. ആന്റണി പുത്തൂര്‍ ചാത്യാത്ത്, ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍, രതീഷ് ഭജനമഠം, സിസ്റ്റര്‍ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫര്‍ മാളിയേക്കല്‍, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിള്‍, ഫാ. ജോഷി മുട്ടിക്കല്‍ എന്നിവര്‍ക്ക് ചരിത്രപ്രതിഭ അവാര്‍ഡുകളും (10,000 രൂപയും പ്രശസ്തിപത്രവും), മാര്‍ഷല്‍ ഫ്രാങ്ക്, ആന്റണി ചടയംമുറി എന്നിവര്‍ക്ക് ചരിത്രബോധി അവാര്‍ഡുകളും (10,000 രൂപയും പ്രശസ്തിപത്രവും) ആര്‍ച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പില്‍ വിതരണം ചെയ്തു.
ആഗ്നല്‍ ബെന്നോയുടെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ കെഎല്‍സിഎച്ച്എ ഡയറക്ടര്‍ മോണ്‍.റോക്കി റോബി കളത്തില്‍, റവ. ഡോ. കുര്യന് ആലുങ്കല്‍, ഇഗ്നേഷ്യസ് തോമസ്, ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി, കെസിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ.തോമസ് തറയില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, ഡോ. പ്രസാദ് തെരുവത്ത് ഒസിഡി, ഫാ. ജോര്‍ജ് അറയ്ക്കല്‍, സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍, പി. ദേവദാസ്, ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
അവാര്‍ഡ് വിതരണത്തിനു മുന്നോടിയായി സംഘടിപ്പിച്ച എഴുത്തുകാരുടെ മൂന്നാം കൂടിവരവ് ജനുവരി 31-ന് കോട്ടപ്പുറം രൂപത മെത്രാന് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഡോ.ചാള്‍സ് ഡയസ് അദ്യക്ഷത വഹിച്ചു. ബിഷപ് ഡോ.അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സി ഡോ. മേരി അന്റോണിയോ, മോണ്‍. റോക്കി റോബി കളത്തില്‍, ഡോ. ഗ്രിഗറി പോള്‍, മാത്തച്ചന് അറയ്ക്കല്‍, ഇഗ്നേഷ്യസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ‘ചരിത്ര രചനയുടെ അകവും പൊരുളും’ (കേരള ഹിസ്റ്ററി അസോസിയേഷന് സെക്രട്ടറി ഡോ. എന്‍. അശോക് കുമാര്‍), ‘പുസ്തക പ്രസിദ്ധീകരണം ഇന്നത്തെ കാലഘട്ടത്തില്‍’ (ഷാജി ജോര്‍ജ് പ്രണത), ‘മിത്തും പാരമ്പര്യവും ചരിത്ര രചനയില്‍’ (ഐസിപിഎ മുന്‍ പ്രസിഡന്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പ്രൊഫ.ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

