കൊച്ചി: മട്ടാഞ്ചേരി ഉപജില്ല എൽ. പി. വിഭാഗം സ്പോർട്സ് മത്സരങ്ങളിൽ കൊച്ചി രൂപതയിലെ സെന്റ്. പീറ്റേഴ്സ് എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.മട്ടാഞ്ചേരി ഉപജില്ലയിലെ എല്ലാ എൽ പി സ്കൂളിലേയും മികച്ച കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ എൽ.പി, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
ആൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽശിവാൻസ് ദാസുംപെൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ ജുവാനമാർഗരറ്റും കിഡീസ് ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിമന്യുവും എം.ഡിയും എന്നിവരും സ്കൂളിനെ പ്രതിനിധീകരിച്ച് വിജയിച്ചാണ് സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യൻ പട്ടം നേടിയെടുത്തത്.സെന്റ്. മേരീസ് എൽ. പി. എസ്സ് ചെല്ലാനം രണ്ടാം സ്ഥാനവും OLCGLPS പള്ളുരുത്തി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മട്ടാഞ്ചേരി AEO സുധ മാഡം ട്രോഫികൾ സമ്മാനിച്ചു.

