വെള്ളറട: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിലെ 69-ാമത് തീർഥാടനത്തിന്റെ നാലാമത് പൊതുയോഗം സംഗമ വേദിയിൽ നടന്നു. ഡയറക്ടർ മോൺ. ഡോ. വിൻസന്റ് കെ.പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാംഘട്ട തീർഥാടനവും ഏപ്രിൽ 1, 2 (പെസഹാ വ്യാഴം, ദുഃഖവെള്ളി) തീയതികളിൽ രണ്ടാം ഘട്ടതീർഥാടനവും നടക്കും.
വിശുദ്ധ കുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണ് തീർഥാടന സന്ദേശം. തീർഥാടനവുമായി ബന്ധപ്പെട്ടു കേരളത്തിലും തമിഴ്നാട്ടിലുമായി രൂപീകരിച്ച 23 കമ്മിറ്റികളിലെ അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലാ കളക്ടർ വിളിച്ചു ചേർക്കുന്ന സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകനയോഗം ഈ ദിവസങ്ങളിൽ നടക്കുമെന്നു ഡയറക്ടർ യോഗത്തെ അറിയിച്ചു.
16-ാമത് കുരിശുമല ബൈബിൾ കൺവൻഷൻ 12 മുതൽ 15 വരെ കുരിശുമല ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടക്കും. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. നിയേൽ പൂവണ്ണത്തിൽ ധ്യാനത്തിനു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. അരുൺ പി. ജിത്ത്, ഫാ. ജെറാൾഡ് മത്യാസ്, ഫാ. അരുൺ കുമാർ, ഫാ. സെബാസ്റ്റ്യൻ മൈക്കിൾ അടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ പ്രസാദ് സ്വാഗതം സക്രട്ടറി പ്രജിത്ത് നന്ദിയും പറഞ്ഞു.

