കൊച്ചി: കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല രചിച്ച Laity Alive Church Alive and Sinadarity എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു . കണ്ണൂർ രൂപതാ അംഗമായ ഫാ. മാർട്ടിൻ രായപ്പൻ, അൽമായ സജീവ പങ്കാളിത്തം സിനഡാത്മകസഭയിൽ എന്ന പേരിലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത് .
എറണാകുളം ആശിർ ഭവനിൽ ചേർന്നKRLCC 46-ാമത് ജനറൽ അസംബ്ലിയിൽ വെച്ച് KRLCC പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രകാശനം നിർവ്വഹിച്ചു . KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഏറ്റുവാങ്ങി.

