തീരജനതയ്ക്ക് അനുകൂലമായി അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി: മുനമ്പം ഭൂവിഷയത്തിൽ തീരജനതയ്ക്ക് അനുകൂലമായി അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത് .
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ സർക്കാർ അപ്പീൽ പോവുകയായിരുന്നു.കമ്മീഷന് നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.
ഫറൂഖ് കോളേജിനുള്ള ദാനമായ ഭൂമി വഖഫ് അല്ലാതായെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാന്‍ കഴിയില്ല.
വഖഫ് പ്രോപ്പർട്ടി വിജ്ഞാപനം ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വാങ്ങിയ നൂറുകണക്കിന് കുടുംബങ്ങളുടെയും യഥാർത്ഥ താമസക്കാരുടെയും ഉപജീവനത്തെ ബാധിച്ച കേരള വഖഫ് ബോർഡിൻ്റെ 25.09.2019ലെ വിജ്ഞാപനം ഒരു ഭൂമികൊള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല-വിധിയിൽ പറയുന്നു .

