കൊച്ചി : സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഒരു പവന് സ്വര്‍ണത്തിന് വില 80,000 കടന്നു. ഒറ്റയടിക്ക് 1000 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി.
ഇന്നലെ ഉച്ചയോടെ 400 രൂപയാണ് സ്വര്‍ണ വില വർദ്ധിച്ചത് . ഇന്നലെയും ഇന്നുമായി ഒരു പവന് സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബറിൽ ഇതുവരെ 3, 920 രൂപയാണ് സ്വര്‍ണ വില കൂടിയത്.

