ചാവറ പിതാവ് ഒരു പുതിയ കുടുംബ സംസ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചു: ഫാ. പോൾ അച്ചാണ്ടി
കൊച്ചി: വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചാവറ മാട്രിമോണിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. പ്രശസ്ത സിനിമാ താരം ഷീല ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുപ്പത് വർഷം മുൻപ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ച കാലത്തെ ഓർമ്മകൾ പങ്കുവെച്ച താരം, മലയാളികളുടെ കുടുംബജീവിതത്തിൽ ചാവറ മാട്രിമോണി ചെലുത്തുന്ന സ്വാധീനത്തെ അഭിനന്ദിച്ചു.
ചാവറ പിതാവ് ഒരു പുതിയ കുടുംബ സംസ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചുവെന്ന്
സി.എം.ഐ സഭ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ മുഖ്പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.
ചടങ്ങിൽ ലോകസഞ്ചാരകൻ, സഫാരി ടി.വി മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവറ മാട്രിമോണിയുടെ പുതിയ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ടെലിവിഷൻ പരസ്യം ‘ഹൃദയങ്ങൾ ഒന്നായ മുപ്പത് വർഷങ്ങൾ’ പരിപാടിയിൽ പുറത്തിറക്കി. നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ്, മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ്,കോർപ്പറേഷൻ കൗൺസിലർ ശ്രീ.K.V.P കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി എം ഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ സി.എം.ഐ അധ്യക്ഷത വഹിച്ചു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, അസി.ഡയറക്ടർ ഫാ.എമിൽ സെബാസ്റ്റ്യൻ പുള്ളിക്കാട്ടിൽ CMI, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി .എബ്രഹാം എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ചാവറ കെയർ’ എന്ന പേരിൽ പുതിയ സി.എസ്.ആർ (CSR) പദ്ധതിക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെന്റ് ജോസഫ് യു.പി സ്കൂളിന് കമ്പ്യൂട്ടറുകളും ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി. ഹൃദയസംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കായി കാർഡിയാക് ടേബിളും വിതരണം ചെയ്തു. പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി പേര് പരിപാടിയിൽ സന്നിഹിതരായിരുന്നു.

