ഇടക്കൊച്ചി: കെ.സി.വൈ.എം ഇടക്കൊച്ചി ഫൊറോനയുടെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ച് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിൽ ലഹരിവിരുദ്ധ ക്യാംപയിൻ- “ലഹരിക്കെതിരെ യുവത”നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം ഇടക്കൊച്ചി ഫെറോന എക്സിക്യൂട്ടീവ് അംഗം ബേയ്സിൽ റിച്ചാർഡ് അധ്യക്ഷത വഹിച്ചു. കെ.സി. വൈ.എം ഇടക്കൊച്ചി ഫെറോന ആനിമേറ്റർ ബിജു അറക്കപ്പാടത്ത് , രൂപതാ സെക്രട്ടറി സനൂപ് ദാസ്, കൊച്ചി രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, അഡ്രിയാനോ ലോറൻസ്, കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചു.
ക്യാംപയിൻ്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.

