ന്യൂഡൽഹി :ചേരികൾ പൊളിച്ചുനീക്കുന്നതിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധമുയർത്തി ആം ആദ്മി പാർട്ടി. ബിജെപി സർക്കാർ അഞ്ചുമാസം കൊണ്ട് ഡൽഹിയെ തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നുണയനാണെന്നും എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.
അനധികൃത ചേരികൾ പൊളിച്ചുനീക്കുന്നതിലെ ജനരോഷം മുതലെടുക്കാനാണ് ജന്തർ മന്തറിലെ സമരം. ബിജെപിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചാണ് കേജ്രിവാൾ രംഗത്തുള്ളത് .
ഡൽഹിയിലെ വൻ തോൽവിയെ തുടർന്ന് തണുപ്പൻ മട്ടിലായ ആം ആദ്മി പാർട്ടിയെ പഞ്ചാബിലെയും ഗുജറാത്തിലെയും നിയമസഭ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ വീണ്ടും സജീവമാക്കി.