തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം . ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പട്ടത്തെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇപ്പോഴും അദ്ദേഹം തുടരുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് വി.എസ്. കഴിയുന്നത്.