വത്തിക്കാൻ: കോഴിക്കോട് അതിരൂപത പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് പരിശുദ്ധ ലെയോ പതിനാലാം പാപ്പയിൽ നിന്നും മെത്രാപ്പോലീത്താമാരുടെ ഔദ്യോദിക വസ്ത്രമായ പാലിയം സ്വീകരിക്കുന്നു. ജൂൺ 29 ഞായറാഴ്ച വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചാണ് കർമ്മങ്ങൾ നടക്കുക.
തിരുകർമ്മങ്ങളുടെ തത്സയ സംപ്രേക്ഷണം പാക്സ് കമ്മ്യൂണിക്കേഷൻ ചാനലിൽ ഇന്ത്യൻ സമയം 12.30 pm ന് കാണാവുന്നതാണെന്ന് വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ അറിയിച്ചു. അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന് പ്രാർത്ഥനാമംഗളങ്ങൾ ആശംസിക്കുന്നു…