ചെറുവണ്ണൂർ: തിരുഹൃദയ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പള്ളിയങ്കണത്തിൽ നിന്നും ചെറുവണ്ണൂർ സ്കൂൾ ഗ്രൗണ്ടിലേക്ക് ലഹരിക്കെതിരായുള്ള മുദ്രവാക്യങ്ങളുമായി റാലി നടത്തി.
തുടർന്ന് നടന്ന സമ്മേളനത്തിൽ വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, നല്ലളം പോലീസ് സബ് ഇൻസ്പെക്ടർ ബാലു കെ അജിത്, പൗരസമിതി പ്രസിഡണ്ട് ഉദയകുമാർ, വ്യാപാരസമിതി പ്രസിഡണ്ട് പ്രേമൻ, എന്നിവർ സന്ദേശം നൽകി. യുവജന പ്രതിനിധി ഓസ്റ്റിൻ അലക്സ് ലഹരിക്കെതിരായുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സഹ വികാരി ഫാദർ ജെർലിൻ ജോർജ്, സി.എൽ.സി. വൈസ് പ്രസിഡൻറ് കുമാരി ജോസി സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
പാരീഷ് കൗൺസിൽ സെക്രട്ടറി ബൈജു തോപ്പിൽ, സി.എൽ.സി.സെക്രട്ടറി അലൻ റെജി, എന്നിവർ സ്വാഗതവും നന്ദിയും അർപ്പിച്ചു. വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസി, സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ ജോസ്ന മരിയ, പ്രസിഡണ്ട് നിക്സൺ, അലക്സാണ്ടർ, യൂത്ത് കോഡിനേറ്റർ ജെറിൻ, എന്നിവർ നേതൃത്വം നൽകി.