കൽപറ്റ: വീണ്ടും വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി.വ്യാപകമായ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് മനസ്സിലാക്കുന്നത് . ബെയ്ലി പാലത്തിന് സമീപം കനത്ത കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ വെള്ളത്തിലൂടെ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു. ബെയ്ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന് ചൂരൽമല പ്രദേശവാസി പറഞ്ഞു.
ഇന്നും ശക്തമായ മഴയാണ്. ഇപ്പോൾ ഉരുൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ റോഡ് ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവാത്ത സ്ഥിതിയാണ്. എല്ലാവരും സുരക്ഷിതരാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല .