തോപ്പുംപടി: കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹരിത സ്നേഹം 2025 – മണ്ണിനും മനുഷ്യനും എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഒരു വീട്ടിൽ ഒരു മരമെങ്കിലും നടണമെന്ന് പറഞ്ഞുകൊണ്ട് ഇടവക വികാരി ഫാ.ടോമി ചെമ്പക്കാട് ഉദ്ഘാടനം ചെയ്തു.
ഹരിത സ്നേഹം പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുമായാണ് മുന്നോട്ട് പോകുന്നതെന്ന് യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ ഇടവക സഹവികാരി ഫാ.അജിൻ ചാലപള്ളിയിൽ യൂണിറ്റ് ആനിമേറ്റർ സുമിത്ത് ജോസഫ് മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ്
കാസി പൂപ്പന യൂണിറ്റ് അംഗങ്ങളായ സിജോ മാത്യു,ആഗ്നൽ ജൂഡ്, ആൻമേരി എം.പി,ആരോൺ ബെയ്സിൽ,ആന്റണി പയസ്, അമല ടെൽബിൻ എന്നിവർ സംസാരിച്ചു.

