കൊച്ചി : കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആദിവാസി കോളനിയിലെ കുട്ടികൾക്കായി “ഉണ്ണീശോയ്ക്ക് ഒരു കുഞ്ഞുടുപ്പ്” എന്ന പേരിൽ വസ്ത്രങ്ങൾ ശേഖരിച്ച് കൈമാറി. ഇടവകയിലെ കുടുംബ യൂണിറ്റ് വഴിയും ,സുമനസ്സുകളുടെ സഹായത്തോടെയാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.
ഊര് മൂപ്പൻ മൈക്കിളിന് യൂണിറ്റ് വൈസ് പ്രസിഡൻറ് അന്ന തെരേസ ഷാരോൺ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് നൽകി. പഠന കേന്ദ്രത്തിലെ അധ്യാപികയായ ബിനി ബിജു, കലൂർ ഫെറോന പ്രസിഡൻ്റ് അമൽ ജോർജ്, ആനിമേറ്റർ ജോസ് പീറ്റർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പഠന കേന്ദ്രത്തിലെ സഹായി ജാനു എന്നിവർ സാക്ഷികളായി. 1 മുതൽ 18 വരെ പ്രായമായ 130 ഓളം കുട്ടികൾക്കാണ് വസ്ത്രങ്ങൾ നൽകിയത്.