സോൾ: 179 പേർ മരിച്ച ദക്ഷിണ കൊറിയൻ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം. തകരാർ മൂലം ബെല്ലി ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതും വേണ്ട രീതിയിൽ ഫലവത്തായില്ല എന്നാണ് നിഗമനം.
വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്ട്രോള് ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോളേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്ഡേ സന്ദേശം പൈലറ്റുമാർ നൽകിയിരുന്നു. അതേസമയം, 179 പേർ മരിച്ച വിമാനാപകടത്തിൽ ഇന്ത്യ അനുശോചിച്ചു.
അതീവദുഃഖത്തോടെയാണ് ഈ വാർത്ത തങ്ങൾ കേൾക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് ഈ നിമിഷത്തിൽ ഇന്ത്യൻ എംബസി എന്നും സോളിലെ ഇന്ത്യൻ സ്ഥാനാധിപതി അമിത് കുമാർ അറിയിച്ചു.