ന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. അസമിൽനിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ് ആണ് പാർട്ടിയുടെ ലോക്സഭാ ഉപനേതാവ്.
മാണിക്ക്യം ടാഗോർ, മുഹമ്മദ് ജാവേദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തതായി അറിയിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കത്ത് നൽകി. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേരത്തെ തെരഞ്ഞെടുത്തിരുന്നു.