വാഷിംഗ്ടൺ: തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ സുരക്ഷിതരാണെന്നും, ബോയിംഗ് സ്റ്റാർലൈനർ തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കിയത്.
ഇതുവരേക്കും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കുന്ന ഒരു ദിവസം കൃത്യമായി പറയാൻ നാസയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാനിക്കും മുൻപ് ആ ദൗത്യം തങ്ങൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ലൈവ് പ്രസ് കോളിൽ ഇരുവരും പങ്കുവെച്ച വാർത്ത വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
‘ഇവിടെയുള്ള ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്. തിരിച്ചു വരും, വീടുകളിലേക്ക് സുരക്ഷിതരായി എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യാത്ര നീണ്ടു പോയെങ്കിലും ഞങ്ങൾക്ക് അത്യാവശ്യമായതെല്ലാം ഇവിടെയുണ്ട്’, ലൈവ് പ്രസ് വിഡിയോയിൽ സുനിത വില്യംസ് പറഞ്ഞു.