ന്യൂഡൽഹി :കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമർശത്തിനെതിരെ വ്യവസായ സുരക്ഷാ സേന ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം ചർച്ചയാകുന്നു .കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത് വന്നുകഴിഞ്ഞു .
സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു.
കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
തന്റെ അമ്മയും ആ സമരത്തിൽ പങ്കെടുത്തിരുന്നു എന്നാണ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. കുൽവീന്ദർ കൗർ എന്നാണ് ഇവരുടെ പേര്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ തന്റെ മുഖത്തടിച്ചു എന്ന് കങ്കണ തന്നെയാണ് വെളിപ്പെടുത്തിയത്.
ചണ്ഡിഗഡിൽനിന്ന് ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലായിരുന്നു എന്നും സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അവർ തള്ളുകയും ചെയ്യുകയായിരുന്നു എന്നും കങ്കണ പറഞ്ഞു.