ന്യൂഡൽഹി ∙ സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ബിജെപി ഭരണം വേണ്ടെന്ന ജനങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഉചിത സമയത്തു സ്വീകരിക്കുമെന്നു ഖർഗെ വ്യക്തമാക്കി .