ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ പ്രഭാത അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ നിര്‍ദേശിച്ചു . സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ നിര്‍ദേശങ്ങളിലുണ്ട് .
13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. എല്ലാ സ്കൂളുകളിലും സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികളുടെമേല്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്പ്പിക്കത്.
സ്വാതന്ത്ര്യസമരസേനാനികള്‍, കവികള്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്കൂളുകളില്‍ സ്ഥാപിക്കണം. സ്കൂളുകള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂട്ടണം.
സ്കൂളുകള്‍ക്ക് കൃത്യമായ ചുറ്റുമതില്‍ ഉണ്ടായിരിക്കണം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. സ്കൂള്‍ കെട്ടിടം, ഭൂമി, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

