ന്യൂ ദൽഹി : രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ബീഫിന്റെ പേരിൽ രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പരിവാർ സംഘടനകളുടെ ഉത്തരം മുട്ടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് .
ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയ കമ്പനികളില്‍ രാജ്യത്ത് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റഴിച്ച ഏഴ് കമ്പനികളും ഉണ്ട് . നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.
രാജ്യത്തെ 35 മരുന്ന് നിര്‍മാണ കമ്പനികള്‍ ബോണ്ടുകളായി കൈമാറിയത് ആയിരം കോടിയോളം രൂപയാണ് .