അടിമാലി: നേര്യമംഗലത്തിനടുത്ത് കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനആക്രമണം. നാലേക്കറോളം കൃഷി നശിപ്പിച്ചു. ഒറ്റക്കൊമ്പനാണ് ഇന്നലെ രാത്രി ജനവാസമേഖലയിലെത്തിയത്.
കമുകും വാഴയും തെങ്ങും മറിച്ചിട്ട ആന ഷം പുലർച്ചെയോടെയാണ് മടങ്ങിയത്. രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. സ്ഥലത്ത് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കാട്ടാന ആക്രമണത്തിൽ ഇന്ദിര എന്ന സ്ത്രീ മരിച്ച സ്ഥലത്തിനു തൊട്ടടുത്താണ് ഒറ്റക്കൊമ്പനെത്തിയത്. ഇന്ദിരയെ കൊലപ്പെടുത്തിയതും ഈ ആനതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.