കൊച്ചി: പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് 2026-ലെ എക്സലൻസ് ഇൻ മാച്ച് മേക്കിംഗ് പുരസ്കാരം ചാവറ മാട്രിമണി സ്വന്തമാക്കി. വിവാഹമേഖലയിൽ കഴിഞ്ഞ 30 വർഷമായി നൽകിവരുന്ന മികച്ച സേവനങ്ങൾ പരിഗണിച്ചാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാവറ മാട്രിമണിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കൊച്ചി താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ ചാവറ മാട്രിമണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം മുഖ്യമന്ത്രി വി.ഡി. സതീശനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സിഎംഐ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാവറ മാട്രിമണി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാളി ക്രൈസ്തവ കുടുംബങ്ങളെ വിവാഹബന്ധങ്ങളിലൂടെ കൂട്ടിയിണക്കുന്നതിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്.

