കാക്കനാട്: സെന്റ് മൈക്കിൾസ് പള്ളിയുടെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. ഉമ തോമസ് എംഎൽഎ മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, പള്ളി വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി, സഹവികാരി ഫാ. ഹിരൺ ചൂളക്കൽ, ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ. ജോൺ കണക്കശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.പരിപാടിയുടെ കൺവീനർ ഷാജി ചക്കാലക്കൽ, മുനിസിപ്പൽ കൗൺസിലർമാരായ ടിനു സൈമൺ, രജനി ജീജൻ, റെക്സി ഷിജു, അലി നവോദയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന മെഗാ തിരുവാതിര ഓണാഘോഷത്തിന് മാറ്റുകൂട്ടി.

