ആലപ്പുഴ: കലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുന്ന കുഞ്ഞുമോൾ ബെന്നിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. ഫോണിലൂടെയും ഔദ്യോഗികമായി കത്തയച്ചും മന്ത്രി അഭിനന്ദനം അറിയിച്ചതിന്റെ സന്തോഷത്തിലാണ് അർത്തുങ്കൽ സ്വദേശിയായ കുഞ്ഞുമോൾ.മൂന്നു വർഷം മുമ്പാണ് കുഞ്ഞുമോൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തീരദേശ കരിസ്മാറ്റിക് മിഷൻ പ്രാർത്ഥനാ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടക്കുന്ന പ്രവർത്തനങ്ങളിൽ മാർഗംകളിയും സ്കിറ്റുകളുമാണ് പ്രധാന ആയുധങ്ങൾ. തിരുനാളുകൾ, കുടുംബ യൂണിറ്റ് വാർഷികങ്ങൾ, വിവാഹ ചടങ്ങുകൾ തുടങ്ങിയ വേദികളിലാണ് സംഘം ലഹരിവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കുന്നത്.ലഹരിക്ക് അടിമപ്പെട്ട മൂന്ന് യുവാക്കൾ തുടർച്ചയായി ആത്മഹത്യ ചെയ്ത സംഭവമാണ് ഈ പ്രവർത്തനങ്ങളിലേക്ക് കുഞ്ഞുമോളെ നയിച്ചത്. ലഹരി ഉപയോഗത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്ന സ്കിറ്റുകളിലൂടെയായിരുന്നു തുടക്കം. പരിപാടികൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പിന്നീട് മാർഗംകളിയിലൂടെയും സന്ദേശം കൈമാറാൻ പ്രചോദനമായത്. ഇരുപതോളം കുട്ടികളാണ് മാർഗംകളിയിലും സ്കിറ്റുകളിലും പങ്കെടുക്കുന്നത്.ആദ്യഘട്ടത്തിൽ ദേവാലയങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ അനുവാദം തേടിയിരുന്നെങ്കിലും പിന്നീട് പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ ഇടവകകളിൽനിന്ന് ക്ഷണങ്ങൾ ലഭിച്ചു. വിവാഹ വീടുകളിലും ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിക്കാൻ സംഘം ശ്രമിക്കുന്നുണ്ട്.പഞ്ചായത്ത് ജീവനക്കാരിയായ കുഞ്ഞുമോൾ കവിതാ രചനയിലും സജീവമാണ്. ‘മരുഭൂമിയും ഉറവയും’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ സന്ദേശവുമായി ഒരു തിരുവാതിരയും ചിട്ടപ്പെടുത്തിയിട്ടുണ്ട്.ലഹരിക്കെതിരായ ബോധവത്കരണത്തിനൊപ്പം ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും സംഘം സഹായിക്കുന്നു. ഭർത്താവ് ബെന്നിയുടെയും മക്കളുടെയും പിന്തുണയും പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു. അമല കെ. സോജിയാണ് മാർഗംകളിയുടെ ഗാനം ആലപിക്കുന്നത്. ഷേർളി ബാബു പള്ളിപ്പറമ്പിൽ ചമയം ഒരുക്കുന്നു. നിരവധി സുമനസുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
Trending
- സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം
- മാർഗംകളിയിലൂടെ ലഹരിക്കെതിരെ വേറിട്ട പോരാട്ടം; കുഞ്ഞുമോൾ ബെന്നിക്ക് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം
- കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. അഗസ്റ്റിൻ ഒബിയോറ അകുബെസെ
- വേളി ടൂറിസ്റ്റ് ഫെലിസിറ്റേഷൻ സെന്റർ പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് ലത്തീൻ കത്തോലിക്ക ഐക്യവേദി
- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം: ജസ്റ്റിസ് എബ്രഹാം മാത്യു
- മലയാള സിനിമയ്ക്ക് പുതുവഴികൾ തുറന്ന നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു
- ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹത്തണലായി ഇൻഫന്റ് ജീസസ് ശിശുഭവൻ
- അഫ്ഗാനിസ്ഥാനിൽ ദുരിതം കടുക്കുന്നു; ജനസംഖ്യയുടെ പകുതിയോളം മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നു

