കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സസ്റ്റെയിനബിൾ കോസ്റ്റൽ ഡെവലപ്മെന്റ് ആൻഡ് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്’ (NCSCDSIS 2026) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസിന് തുടക്കമായി.
കോളേജിലെ ബിഷപ്പ് പെരേര ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിത് പ്രഭു വി. അധ്യക്ഷത വഹിച്ചു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. റാണി വി. സ്വാഗതം ആശംസിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, കോളേജ് ഡീൻ ഡോ. സാംസൺ എ. എന്നിവർ ആശംസകൾ അർപ്പിച്ചു. ബർസാർ ഫാ. സിബിൻ ജോർജ് നന്ദി രേഖപ്പെടുത്തി.ഓഗസ്റ്റ് 13, 14 തീയതികളിലായി നടക്കുന്ന കോൺഫറൻസിൽ സുസ്ഥിര തീരദേശ വികസനം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് വിവിധ മേഖലകളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു. തീരദേശ മേഖലയുടെ സുസ്ഥിര വികസനത്തിനും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ആശയങ്ങളും പഠനങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യുന്നത്.

