കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ്-റെയിൽ കണക്ടിവിറ്റിക്കായി 2008-ൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്.യുടെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു.കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം തൊഴിൽ ലഭ്യമാക്കുന്നതിനായി മന്ത്രിതലത്തിലുള്ള ഉന്നതാധികാര സമിതി ഉടൻ വിളിച്ചുചേരാൻ യോഗം തീരുമാനിച്ചു.തുതിയൂർ ആദർശ് നഗർ, തുതിയൂർ ഇന്ദിരാ നഗർ, മുളവുകാട് എന്നിവിടങ്ങളിലെ 185 കുടുംബങ്ങൾക്കായുള്ള ചതുപ്പ് സമാനമായ പുനരധിവാസ സൈറ്റുകൾ വാസയോഗ്യമാക്കുന്നതിന് ആവശ്യമായ മണ്ണ് കൊച്ചിൻ പോർട്ട് അതോറിറ്റി ലഭ്യമാക്കും. എർത്ത് ഫില്ലിംഗ് പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി പ്രത്യേക ഉപസമിതിയെയും യോഗം നിയോഗിച്ചു.മുളവുകാട് പൊലീസ് സ്റ്റേഷനു സമീപമുള്ള കണ്ടെയ്നർ റോഡിലെ പുനരധിവാസ സൈറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുമെന്നും യോഗത്തിൽ തീരുമാനമായി.വൈപ്പിൻ എം.എൽ.എ. ടോണി ചമ്മിണി, വരാപ്പുഴ അതിരൂപത പി.എ.സി. ചെയർമാൻ ഫാ. ഫ്രാൻസീസ് സേവ്യർ താന്നിക്കപ്പറമ്പിൽ, കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഫ്രാൻസീസ് കളത്തുങ്കൽ, വി.പി. വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കണയന്നൂർ തഹസിൽദാർ, കൊച്ചിൻ പോർട്ട് അതോറിറ്റി, എൻ.എച്ച്.എ.ഐ., പി.ഡബ്ല്യു.ഡി., കടമക്കുടി പഞ്ചായത്ത്, ജി.സി.ഡി.എ., ഇറിഗേഷൻ വകുപ്പ്, മുളവുകാട് എസ്.എച്ച്.ഒ. എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം

